ഹോം » പ്രാദേശികം » ഇടുക്കി » 

അമ്മയെ പീഡിപിച്ച മകന്‍ പിടിയില്‍

October 20, 2015

വണ്ടന്‍മേട് കൊച്ചറയിലാണ് എഴുപത്തിയഞ്ചുകാരിയായ അമ്മയെ നാല്‍പത്തഞ്ചുകാരനായ മകന്‍ പീഡിപ്പിച്ചത.്

വണ്ടന്‍മേട് :  അമ്മയെ പീഡിപിച്ച മകന്‍ പിടിയിലായതായി സൂചന. വണ്ടന്‍മേട് കോച്ചറ നായര്‍സിറ്റിയിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. കഞ്ചാവിനും മദ്യത്തിനും അടിമയായ 45കാരനാണ് തിങ്കളാഴ്ച രാത്രിയില്‍ അമ്മയെ ബലാത്സംഗം ചെയ്തത്. അമ്മയുടെ പരാതിയിന്മേല്‍ വണ്ടന്‍മേട് പോലീസ് കേസെടുത്തു. പ്രതി അറസ്റ്റിലായതായാണ് സൂചന. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. പ്രതിയും അമ്മയും വീട്ടില്‍ തനിച്ചായിരുന്നു താമസം. ആദ്യ വിവാഹത്തില്‍ ഇരുപത് വയസുള്ള ആണ്‍കുട്ടിയും പതിനെട്ടും വയസുള്ള പെണ്‍കുട്ടിയും പ്രതിക്കുണ്ട്.

Related News from Archive
Editor's Pick