ഹോം » പ്രാദേശികം » എറണാകുളം » 

ഗുരുനിന്ദയില്‍ പ്രതിഷേധിച്ച് സിപിഎം വിട്ടയാള്‍ ബിജെപി സ്ഥാനാര്‍ത്ഥി

October 20, 2015

കുറുപ്പംപടി: സിപിഎം നടത്തിയ ഗുരുനിന്ദയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന കൗസല്യജോജിയാണ് വേങ്ങൂര്‍ പഞ്ചായത്തിലെ മുനിപ്പാറ നാലാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി.
ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയതില്‍ മനംനൊന്തും ഈ വിഷയത്തില്‍ സിപിഎം നേതാക്കള്‍ അപലപിക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് കൗസല്യജോജി ഇടത് പാളയം ഉപേക്ഷിച്ചത്. ബിജെപി ക്യാമ്പിലെത്തിയ കൗസല്യ ജോജി താമരചിഹ്നത്തിലാണ് ജനവിധി തേടുന്നത്. കൗസല്യ ജോജിയുടെ വരവോടെ വേങ്ങൂര്‍ നാലാം വാര്‍ഡില്‍ താമരവിരിയിക്കുവാന്‍ ആകുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. യുഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡില്‍ സിജി എല്‍ദോയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഐയുടെ പ്രീതിബിജു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. ശക്തമായ ത്രികോണമത്സരം പ്രതിക്ഷീക്കുന്നിവിടെ ശ്രീനാരായണീയപ്രസ്ഥാനങ്ങളാണ് കൗസല്യജോജിക്കും ബിജെപിക്കും തുണയാകുന്നത്.

Related News from Archive
Editor's Pick