ഹോം » വാണിജ്യം » 

22-ാം വര്‍ഷം പുതിയ 22 ഷോറൂമുകളുമായി മലബാര്‍ ഗോള്‍ഡ്

October 21, 2015

malabar-goldsകോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, ആറു മാസങ്ങള്‍ക്കുള്ളില്‍ ഭാരതം, ജിസിസി, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പുതിയ 22 ഷോറൂമുകള്‍ കൂടി ആരംഭിക്കും. ഇതോടെ ഷോറൂമുകളുടെ എണ്ണം 155 കവിയും. 2020 ഓടുകൂടി, ഷോറൂമുകളുടെ എണ്ണം 300 ആക്കുന്നതിന്റെ ഭാഗമാണ് ഇത്.

പ്രധാനമന്ത്രിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി ഉള്‍ക്കൊണ്ടുകൊണ്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്വര്‍ണ്ണാഭരണനിര്‍മ്മാണശാലകള്‍ കേരളത്തില്‍ കാക്കഞ്ചേരിയിലെ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലും പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളിലും ആരംഭിക്കുവാന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഒരുങ്ങുന്നു.

ജിസിസിയില്‍ ദുബായ് ഗവണ്‍മെന്റിന്റെ സഹകരണത്തോടുകൂടി, അഞ്ചേക്കര്‍ ഭൂമിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്വര്‍ണ്ണാഭരണനിര്‍മ്മാണശാല ഉടനടി പ്രവര്‍ത്തനമാരംഭിക്കും.

‘കൂടുതല്‍ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ പ്രദാനം ചെയ്യാനും പുതിയ ഷോറൂമുകളുടെ വരവോടെ സാധിക്കുമെന്നും സ്വര്‍ണ്ണാഭരണങ്ങളുടെ നിര്‍മ്മാണവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മലബാര്‍ ഗ്രൂപ്പ്  ചെയര്‍മാന്‍ എം. പി. അഹമ്മദ്.

2015-16 വര്‍ഷങ്ങളിലായ് ഏകദേശം 2000 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Related News from Archive
Editor's Pick