ഹോം » പ്രാദേശികം » കണ്ണൂര്‍ » 

തലശ്ശേരിയില്‍ ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും തമ്മില്‍ ധാരണയായി

October 20, 2015

തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുണ്ടാക്കി ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് വാര്‍ഡുകളില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയും അവിടങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് യുഡിഎഫ് വോട്ടുചെയ്യും. ഈധാരണ പ്രകാരം വെല്‍ഫെയര്‍ പാട്ടിയുടെ മറ്റു സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറിയിരിക്കുകയാണ്. തലശ്ശേരി വീവേഴ്‌സ്, പെരളശ്ശേരി വാര്‍ഡുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചത്. മുസ്ലീം വര്‍ഗ്ഗീയ സംഘടനകളില്‍ ഒന്നായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസിന്റെ വര്‍ഗീയ വിരുദ്ധ നിലപാടാണ് ഇതോടൊപ്പം പൊളിയുന്നത്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick