ഹോം » പ്രാദേശികം » കണ്ണൂര്‍ » 

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: എബിവിപിക്ക് വന്‍മുന്നേറ്റം

October 20, 2015

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി വന്‍ മുന്നേറ്റം നടത്തി. കണ്ണൂര്‍ തോട്ടട ശ്രീനാരായണഗുരു അഡ്വാന്‍സ്ഡ് കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എബിവിപി 5 സീറ്റുകളും വൈസ് ചെയര്‍മാന്‍ സ്ഥാനവും കരസ്ഥമാക്കി. മട്ടന്നൂര്‍ കോളേജില്‍ 5 സീറ്റുകളില്‍ എബിവിപി വിജയം കരസ്ഥമാക്കി. മാത്രമല്ല ഇരിട്ടി എസ്എന്‍ കോളേജിലും, മെക്കേരി എംജി കോളേജിലും രണ്ടുവീതം സീറ്റുകള്‍ എബിവിപി കരസ്ഥമാക്കിയിട്ടുണ്ട്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick