വിഭവങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് പകുത്തു നല്‍കി: തുഷാര്‍

Tuesday 20 October 2015 10:50 pm IST

വൈക്കം. കേരളത്തിലെ വിഭവങ്ങള്‍ മുഴുവനും ന്യൂനപക്ഷങ്ങള്‍ക്ക് ഇരുമുന്നണികളും പകുത്ത് നല്‍കിയിരിക്കുയാണെന്ന് എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ് എന്‍ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രക്ക്് മുന്നോടിയായി വൈക്കം-തലയോലപ്പറമ്പ്് യൂണിയനുകളുടെ സംയുക്തയോഗം വൈക്കം യൂണിയന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദേഹം. ഇത് തിരിച്ചറിഞ്ഞാണ് നമ്പൂതിരി മുതല്‍ നായാടി വെരെയുള്ള ഹിന്ദു സമൂഹത്തെ സംഘടിപ്പിച്ച് വിശാല ഐക്യം ഉണ്ടാക്കാന്‍ എസ്.എന്‍.ഡി.പി തയ്യാറായത്.ഇതില്‍ പ്രകോപിതരായ ഇരു മുന്നണികളും വെള്ളാപ്പള്ളിയെ വേട്ടയാടുകയാണ്.ശ്വാശതാനന്ദയുടെ മരണം വെള്ളാപ്പള്ളിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമം നടത്തുകയാണ്,മൈക്രോ ഫൈനാഴ്‌സിനെ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.താന്‍ മുഖ്യമന്ത്രിയായാല്‍ ഇരുപത്തിനാല് മണിക്കൂറിനകം കിളിരൂര്‍ കേസിലെ പ്രതികളെ പിടികൂടുമെന്ന് പറഞ്ഞ വി.എസ്.മുഖ്യമന്ത്രിസ്ഥാനം കിട്ടിയിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്നത് എന്തുകെണ്ടാണെന്ന് വ്യക്തമാക്കണം സി.പി.എം ന്റെ ചട്ടകമായി പ്രവര്‍ത്തിക്കുകായണ് വി.എസ്. കടുത്തഗുരു നിന്ദയാണ് കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്നത്.ഗുരുദേവന്റെ പേരില്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തെ ഗരുവുനെ കുട്ടിച്ചാത്തനുമയാണ് പിണറായി വിജയന്‍ ഉപമിച്ചത് നമ്മളെല്ലാവരും വിവിധ സംഘടകളില്‍ പ്രവര്‍ത്തിക്കുകയും തൊഴിലെടുത്ത് ജീവിക്കുകയും ചെയ്യുന്നവരാണ് എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയം തൊഴിലാക്കി ജീവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്,സെക്രട്ടറി എന്‍.പി.സെന്‍,എസ്.ഡി.സുരേഷ് ബാബു.തുടങ്ങിയവര്‍ പ്രസംഗിച്ചു