ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ഇരിട്ടി തരംഗിണി ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷവും വിദ്യാരംഭവും 23ന്

October 20, 2015

ഇരിട്ടി: തരംഗിണി ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷവും വിദ്യാരംഭവും 23ന് കടത്തും കടവ് ചക്കരക്കുട്ടന്‍ ബാലസദനത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലയോരത്തെ കലാകേന്ദ്രമയിരുന്ന തരംഗിണിയുടെ പൂര്‍വകാല കലാകാരന്മാര്‍ ചടങ്ങില്‍ ഒത്തു ചേരും. തരംഗിണിയുടെ മണ്‍മറഞ്ഞ കലാകാരന്മാരെ ചടങ്ങില്‍ അനുസ്മരിക്കുകയും. മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കുകയും ചെയ്യും. തുടര്‍ന്ന് പൂര്‍വ്വകാല കലാകാരന്മാരുടെ കലാ പരിപാടികളും അരങ്ങേറും. പൈസക്കരി ദേവമാതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയപ്രകാശിന്റെ അദ്ധ്യക്ഷതയില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ പി.വി.കുഞ്ഞൂഞ്ഞ്, എം.ജി.ആര്‍.ബാബു എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick