ഹോം » പ്രാദേശികം » കോട്ടയം » 

നിയുക്ത ശബരിമല മേല്‍ശാന്തിക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം

October 21, 2015

കോട്ടയം: നിയുക്ത ശബരിമല മേല്‍ശാന്തി സൂര്യഗായത്രം ഇ.എസ്.ഗോവിന്ദന്‍ നമ്പൂതിരിക്ക് തിരുവഞ്ചൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്ര നടയില്‍ ഭക്തി നിര്‍ഭരമായ സ്വീകരണം നല്‍കി.
പൗരാവലി നല്‍കിയ സ്വീകരണത്തില്‍ ദേവസ്വം പ്രസിഡന്റ് സി.കെ.കേശവന്‍ പോറ്റി പൂര്‍ണ്ണകുംഭം നല്‍കി ശരണമന്ത്രങ്ങളുമായി നൂറുകണക്കിന് ഭക്തജനങ്ങള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
ബംഗഌരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം യാത്രതിരിച്ച ഇ.എസ്.ഗോവിന്ദന്‍ നമ്പൂതിരി ഗുരുവായൂര്‍, ചോറ്റാനിക്കര, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ഇന്നലെ രാത്രി എട്ടരയോടെ തിരുവഞ്ചൂരില്‍ എത്തിയത്.
സ്വീകരണച്ചടങ്ങില്‍ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത്, തിരുവഞ്ചൂര്‍. ദേവസ്വം സെക്രട്ടറി സതീഷ് കളത്തില്‍, ശിവശങ്കരപ്പണിക്കര്‍ കാടാപുരം, പ്രകാശ് ഞള്ളങ്ങാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വീകരണങ്ങള്‍ക്കും ക്ഷേത്രദര്‍ശനത്തിനും ശേഷംഭവനത്തിലെത്തിയ ഗോവിന്ദന്‍ നമ്പൂതിരിയെ ഭാര്യലതയും മക്കളും ചേര്‍ന്ന് ആരതി ഉഴിഞ്ഞ് സ്വീകരിച്ചു.
തുടര്‍ന്ന് തിരുവല്ലയിലെ ജന്മഗൃഹത്തിലെത്തി അച്ഛനെയും അമ്മയെയും സന്ദര്‍ശിച്ച ശേഷം ശബരിമലയ്ക്ക് പോകുവാനാണ് ഗോവിനന്ദന്‍ നമ്പൂതിരി നിശ്ചയിച്ചിട്ടുള്ളത്.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick