ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പോസ്റ്റല്‍ ബാലറ്റ് അപേക്ഷ 26 നകം സമര്‍പ്പിക്കണം

October 20, 2015

കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ജോലിക്കായി നിയമിക്കപ്പെട്ട ജീവനക്കാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷകള്‍ (ഫോറം നം.15) അതാത് ഗ്രാമപഞ്ചായത്ത് റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കുമുളള പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷകള്‍ അതാത് ബ്ലോക്ക് റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്കും, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയിലുളള ജീവനക്കാര്‍ പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷകള്‍ അതാത് മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്കുമാണ് നല്‍കേണ്ടത്. അപേക്ഷകള്‍ 26 ന് വൈകുന്നേരം 5 മണിക്കകം ലഭിക്കത്തക്കവണ്ണം അയക്കണം.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick