ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ആദരിച്ചു

October 20, 2015

Therur Senior citizen forum, Therur Muchilottu Bhagavathi Kshethram Stanikan Krishnan Komarathe Adarikkunnu
മട്ടന്നൂര്‍: തെരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥാനികന്‍ മാരമംഗലത്തെ കൃഷ്ണന്‍ കോമരത്തെ സീനിയര്‍ സിറ്റിസണ്‍സ് തെരൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. മുച്ചിലോട്ട് ഭഗവതി ക്ഷേത്രനടയില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം തെരൂര്‍ യൂണിറ്റ് പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കാനാടന്‍ കേളോത്ത് തറവാടിനുവേണ്ടി തറവാട് കാരണവര്‍ കെ.കെ.നാരായണന്‍ നമ്പ്യാര്‍ പൊന്നാടയണിയിച്ചു. 1946ല്‍ 16-ാം വയസ്സില്‍ ക്ഷേത്രസ്ഥാനീകനായി ആചാരപ്പെട്ട കൃഷ്ണന്‍ കോമരം സ്ഥാനീകനായി 70 വര്‍ഷം പിന്നിട്ടു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ നിരവധി മുച്ചിലോട്ട് കാവുകളില്‍ കളിയാട്ടത്തിനും അതോടനുനബന്ധിച്ച ചടങ്ങുകളിലും 84-ാം വയസ്സിലും പങ്കെടുത്തുവരുന്നു. ചടങ്ങില്‍ യൂണീറ്റ് പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. പി.എം.ഭാസ്‌കരന്‍ സ്വാഗതവും പി.കെ.ഹരീന്ദ്രന്‍ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick