ഹോം » ഭാരതം » 

ദല്‍ഹി സര്‍വകലാശാല നിര്‍വാഹക സമിതിയിലും എബിവിപിക്ക് മൂന്നില്‍രണ്ട്

വെബ് ഡെസ്‌ക്
October 20, 2015

abvpന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയുടെ നിര്‍വാഹക സമിതി തെരഞ്ഞെടുപ്പിലും എബിവിപിയ്ക്ക് തകര്‍പ്പന്‍ ജയം; 11-ല്‍ ഏഴു സീറ്റും പരിഷത് നേടി. നാലെണ്ണം എന്‍എസ്‌യുവിനാണ്. ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ചിത്രത്തിലെങ്ങുമില്ല. ദല്‍ഹി സര്‍വകലാശാലയുടെ (ഡുസു) പതിമൂന്നാമത് നിര്‍വാഹക സമിതിയുടെ തെരഞ്ഞെടുപ്പായിരുന്നു ഇന്നലെ. സപ്തംബറില്‍ നടന്ന ഡുസു തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികള്‍ എബിവിപിയ്ക്ക് ലഭിച്ചിരുന്നു.

രണ്ടാം വര്‍ഷവും തുടര്‍ച്ചയായി സര്‍വകലാശാലയില്‍ എബിവിപി ഭരണം കിട്ടിയിരിക്കുകയാണ്. അക്കാദമിക് മേഖലയില്‍ വിദ്യാര്‍ത്ഥിപരിഷത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനും കിട്ടിയ അംഗീകാരമാണ് ഈ വന്‍ വിജയത്തിനു കാരണമെന്ന് എബിവിപി പ്രസ്താവിച്ചു.

Related News from Archive
Editor's Pick