പാറശാല: ദേശീയപാതയില്‍ പാറശാലയ്ക്കു സമീപം ഇടിച്ചക്കപ്ലാമൂട്ടില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലം സ്വദേശി ഷാജന് (21), മാര്‍ത്താണ്ഡം മാര്‍ക്കറ്റ് റോഡില്‍ അനീഷ് (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജയകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. മരിച്ച ഷാജഹാന് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയും അനീഷിന് മേസ്തിരി പണിയുമാണ്. പരിക്കേറ്റ ജയകുമാര്‍ ബിടെക് വിദ്യാര്‍ഥിയാണ്. മൂന്നുപേരും ചേര്‍ന്ന് ഒരു ബൈക്കില്‍ തിരുവനന്തപുരത്തു നിന്നും മാര്‍ത്താണ്ഡം ഭാഗത്തേയ്ക്ക് വരുമ്പോഴായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൂന്നുപേരെയും പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പാറശാല ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: