ആലപ്പുഴ: വൈഎംസിഎയുടെ 22-ാമത് പി.എസ്.വിശ്വപ്പന്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ 12 ടീമുകള്‍ പങ്കെടുക്കും. പുരുഷ വിഭാഗത്തില്‍ ചെന്നൈ ഇന്‍കം ടാക്സ്, തിരുവനന്തപുരം മാര്‍ ഈവാനിയോസ്, കേരള പോലീസ്, ബിഎസ്എന്‍എല്‍, മാര്‍ ബസേലിയോസ് ഇസി, ബാംഗളൂര്‍ എഎസ്സി, ചങ്ങനാശേരി എസ്ബി കോളജ്, കൊച്ചി സെന്‍ട്രല്‍ എക്സൈസ്, വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം കെഎസ്ഇബി, ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ്, ചങ്ങനാശേരി അസംപ്ഷന്‍ കോളജ്, കോഴിക്കോട് യൂണിവേഴ്സിറ്റി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.
22 മുതല്‍ 25 വരെ വൈഎംസിഎ ഫഌഡ്ലിറ്റ് കോര്‍ട്ടില്‍ നടത്തുന്ന മത്സരങ്ങള്‍ ദിവസവും വൈകുന്നേരം 5.30നു ആരംഭിക്കും. പുരുഷ വിഭാഗം വിജയികള്‍ക്ക് പി.എസ്. വിശ്വപ്പന്‍ മെമ്മോറിയല്‍, പി.ടി. ചെറിയാന് പാലത്ര മെമ്മോറിയല്‍, രാമവര്‍മ ഡിസ്ട്രിക്ട് ക്ലബ് എവര്‍ റോളിംഗ് ട്രോഫികളും റണ്ണര്‍ അപ്പിന് ഇ.സി. ഏബ്രഹാം ഇലഞ്ഞിക്കല്‍ എവര്‍ റോളിംഗ് ട്രോഫിയും വനിതാ വിഭാഗം വിജയികള്‍ക്ക് കെ.കെ. വര്‍ഗീസ് മെമ്മോറിയല്‍, പി.കെ. പളനിയപ്പന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫികളും റണ്ണര്‍ അപ്പിനു വര്‍ഗീസ് മാത്യു മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: