ഹോം » കേരളം » 

അപ്പന്‍ തച്ചേത്ത് അന്തരിച്ചു

July 2, 2011

കൊച്ചി: കവി അപ്പന്‍ തച്ചേത്ത്(74) അന്തരിച്ചു. എറണാകുളം പൂക്കാട്ടുപടിയിലെ വസതിയില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ നടക്കും.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു. മുപ്പത്തിയഞ്ചോളം കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങളും രചിച്ചിട്ടുണ്ട്. 1938 നവംബര്‍ 13ന് എറണാകുളത്ത് ജനിച്ച അപ്പന്‍ തച്ചേത്ത് പഠനശേഷം പത്രപ്രവര്‍ത്തനം ജീവിതമാര്‍ഗ്ഗമായി തെരഞ്ഞെടുത്തു. പ്രകൃതിസ്നേഹിയായ ഇദ്ദേഹത്തിന്റെ കവിതകളില്‍ സമൃദ്ധമായ പ്രകൃതി വര്‍ണ്ണനകള്‍ ദര്‍ശിക്കാവുന്നതാണ്.

ഉദയാസ്തമനങ്ങള്‍, അപ്സരസ്സുകള്‍, പൂപ്പാലിക, പുതിയ വീണ പുതിയ നാദം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

Related News from Archive
Editor's Pick