കോഴിക്കോട്: എല്ലാ ഡിവൈഎഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരല്ലെന്ന് സിപിഎം. സിപിഎം സെക്രട്ടേറിയറ്റിന്റെതായി കഴിഞ്ഞ ദിവസം വന്ന വാര്‍ത്താക്കുറിപ്പിലാണ് ഡിവൈഎഫ്ഐ അംഗത്വമുള്ളവരെല്ലാം ഡിവൈഎഫ്ഐക്കാരല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂര്‍ പേരാവൂരിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് അരുണ്‍ കന്യാമറിയത്തെ വികലമാക്കി നല്കിയ ഫേസ്ബുക്ക് പോസ്റ്റാണ് സ്വന്തം യുവജന സംഘടനയെ തള്ളിപ്പറഞ്ഞ്കൊണ്ട് വിശദീകരണ കുറിപ്പ് നല്കാന് സിപിഎം നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്.
ഡിവൈഎഫ്ഐക്കാരന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭീതിയിലാണ് ഡിവൈഎഫ്ഐ എന്നത് ആദര്ശപരമല്ലെന്നും ആള്ക്കൂട്ടസംഘടനയാണെന്നും സിപിഎം സാക്ഷ്യപ്പെടുത്തിയത്. കേരളത്തില്‍ ഡിവൈഎഫ്ഐക്ക് 49,35,517 മെമ്പര്‍മാരുണ്ടെന്നും കണ്ണൂര്‍ ജില്ലയില്‍ മാത്രം അത് 5,93,206 ആണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഏത് രാഷ്ട്രീയ പാര്‍ട്ടിയിലെ അനുഭാവിക്കും ഡിവൈഎഫ്ഐയില്‍ മെമ്പര്ഷിപ്പെടുക്കാമെന്നും ഇവര്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും ഉത്തരവാദിത്തം പാര്‍ട്ടിക്കൊ ഡിവൈഎഫ്ഐക്കോ ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിശദീകരണം. എല്ലാ ഡിവൈഎഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പാര്‍ട്ടി അണികളില്‍ അങ്കലാപ്പാണ് ഉണ്ടാക്കിയതെങ്കില്‍ പൊതു സമൂഹത്തില്‍ പരിഹാസത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: