അടിമാലി: അടിമാലിക്ക് സമീപം ചെകുത്താന് കോളനിയില്‍ നിന്നും 130 ലിറ്റര്‍ കോട പിടികൂടി. 10 വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നുമാണ് അടിമാലി എസ്ഐ കെ.എം ചാര്‍ളിയുടെ നേതൃത്വത്തിലുള്ള സംഘം കോട പിടികൂടിയത്. തമിഴ്നാട് സ്വദേശി ധര്മ്മരാജന് എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കെട്ടിടം. ഇയാള്‍ ഒരു വര്‍ഷമായി വീട്ടില്‍ വരാറില്ലായിരുന്നു. വീട്ടില്‍ നിന്നും സമീപത്തെ കൃഷിയിടത്തില്‍ നിന്നുമാണ് 130 ലിറ്റര്‍ കോട ഒളിപ്പിച്ച വച്ച നിലയില്‍ കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാകാം കോട ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. പ്രദേശത്ത് കോട സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയിഡിലാണ് കോട പിടികൂടുന്നത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കസില് പ്രതികളെ ആരെയും പിടികൂടാനാകാത്തത് അന്വേഷണം വഴിമുട്ടിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: