ഹോം » വാര്‍ത്ത » ലോകം » 

അല്‍-ക്വയ്ദയ്ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കണം – ബ്രിട്ടണ്‍

July 2, 2011

ലണ്ടന്‍: ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറൂണും പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫലി സര്‍ദാരിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അല്‍-ക്വയ്ദയ്ക്കെതിരെ ശക്‌തമായ നിലപാട്‌ സ്വീകരിക്കണമെന്ന്‌ പാക്കിസ്ഥാനോട്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇതാണ്‌ അല്‍-ക്വയ്ദയ്ക്കെതിരെ പോരാടാനുള്ള നിര്‍ണ്ണായക സമയമെന്ന്‌ കാമറൂണ്‍ അഭിപ്രായപ്പെട്ടു. ലാദന്റെ മരണശേഷം ആദ്യമായാണ്‌ ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്‌.

ഭീകരവാദത്തിനെതിരെ ആഗോളതലത്തിലുള്ള കൂട്ടായ്‌മവേണമെന്നും ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടു. ഭീകരതയ്ക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന പോരാട്ടങ്ങളെ ബ്രിട്ടന്‍ അഭിനന്ദിക്കുക്കയും ചെയ്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick