ഹോം » വാര്‍ത്ത » 

പി.ജി പ്രവേശനത്തില്‍ പരിയാരത്തിന് തെറ്റു പറ്റി – ടി.വി രാജേഷ്

July 2, 2011

തിരുവല്ല: സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതിക്ക് വീഴ്ച പറ്റിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എ.എല്‍.എ പറഞ്ഞു.

സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ക്രിസ്ത്യന്‍ മാനേജുമെന്റ് ഫെഡറേഷന്റെ ധിക്കാരത്തിന് കാരണമെന്നും രാജേഷ് ആരോപിച്ചു. തിരുവല്ലയില്‍ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക നീതിയെന്നു പകല്‍ സമയത്തു പറയുന്ന യുഡിഎഫ് നേതാക്കള്‍ രാത്രിയാകുമ്പോള്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ അരമനകളിലാണ്. സ്കൂള്‍ വിദ്യാഭ്യാസ രംഗത്തേക്കു കോര്‍പ്പറേറ്ററുകള്‍ കടന്നു വരുന്നതു കച്ചവടം ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം ആരോപിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick