കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ മുങ്ങി രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ആലപ്പുഴ സ്വദേശി ജോയ്, കുളച്ചല്‍ സ്വദേശി വിനോ എന്നിവരെയാണ് കാണാതായത്. 18 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്നും ഇതില്‍ 16 പേരെ രക്ഷപ്പെടുത്തിയെന്നും വിവരം ലഭിച്ചതായി ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് അറിയിച്ചു.
ബേപ്പൂര്‍ സ്വദേശി പടിഞ്ഞാറയില്‍ കമാല്‍ ഫാറൂഖിന്റെ ഉടമസ്ഥത യിലുള്ള ഓഷ്യന്‍ പ്രയിഡ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ പത്തിന് കടലില്‍ പോയതായിരുന്നു ബോട്ട്. 11ന് രാത്രിയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. കര്‍ണ്ണാടകയിലെ കാര്‍വാര്‍ എന്ന സ്ഥലത്താണ് അപകടം. മറ്റൊരു മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവരാണ് 16 പേരെ രക്ഷപ്പെടുത്തി യത്. തീരസംരക്ഷണസേനയുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: