ന്യൂദല്‍ഹി: നവംബര്‍ 26 ഭരണഘടനാ ദിനയമായി ആചരിക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചു. 1949 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇത്. 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നു. ഈ വര്‍ഷം രാജ്യം ഡോ. ബി. ആര്. അംബേദ്കറുടെ 125 ാം ജ•വാര്‍ഷികം ആഘോഷിക്കുകയാണ്.
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ഈ ആഘോഷങ്ങളുടെ ഭാഗമാണ് ഭരണഘടനാ ദിനം. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പാണ് ഭരണഘടനാ ദിനാചരണത്തിന്റെ നോഡല്‍ മന്ത്രാലയം. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: