ശൂര്‍പ്പണഖ രക്തവുമൊലിപ്പിച്ച് അലമുറയിട്ടുകൊണ്ട് ഖരദൂഷണന്മാരുടെ അടുത്തെത്തി. ശൂര്‍പ്പണഖയുടെ നേര് സഹോദരന് രാവണനോ ഖരനോ? മഹാഭാരതം വനപര്‍വ്വത്തില്‍ കാണുന്ന കഥയിങ്ങനെയാണ്. ബ്രഹ്മാവിന്റെ പുത്രനായ വിശ്രവസ്സിന്റെ പുത്രനാണല്ലോ കുബേരന്. കുബേരന് ലങ്കയില്‍ താമസമായപ്പോള്‍ വിശ്രവസ്സിനെ ശുശ്രൂഷിക്കാന്‍ ആളില്ലാതെ വിഷമിച്ചു. വിശ്രവസ്സിന്റെ ഇംഗിതമറിഞ്ഞ് കുബേരന് മൂന്നുരാക്ഷസിമാരെ ശുശ്രൂഷയ്ക്കായി അയച്ചുകൊടുത്തു. പുഷ്പോല്‍ക്കട, രാക, മാലിനി എന്നിവരാണ് ഇവര്‍. ആത്മാര്‍ത്ഥമായി വിശ്രവസ്സിനെ ശുശ്രൂഷിച്ചു. പ്രസന്നനായ മഹര്‍ഷി അവരില്‍ സന്താനോല്പാദനം നടത്തി. പുഷ്പോല്‍ക്കട രാവണനെയും കുംഭകര്ണനെയും പ്രസവിച്ചു. മാലിനിയില്‍ നിന്ന് വിഭീഷണന് ജനിച്ചു. രാക(ബക) ഇരട്ടപെറ്റു. അതാണ് ഖരനും ശൂര്‍പ്പണഖയും. പിന്നീട് രാകയ്ക്ക് ദൂഷണന്, ത്രിശിരസ്സ് എന്നീ രണ്ടു പുത്രന്മാര് കൂടി ജനിച്ചുവെന്ന് ഉത്തരരാമായണത്തില്‍ പറയുന്നു. ഖരന്, ദൂഷണന്, ത്രിശിരസ്സ് (മൂന്നുതലയുള്ളവന്) എന്നിവര്‍ ദണ്ഡകാരണ്യത്തിലാണ് വാസമുറപ്പിച്ചത്. ഒപ്പം ശൂര്‍പ്പണഖയുമുണ്ടായിരുന്നു. ഈ കഥയനുസരിച്ച് ശൂര്‍പ്പണഖയുടെ അര്‍ദ്ധ സഹോദരന് രാവണനും നേര് സഹോദരന് ഖരനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: