ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രണീത് കൗറിന്റെ മകന്റെ വിദേശ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദവിവരം നല്കാന് കേന്ദ്രസര്‍ക്കാര്‍ സ്വിസ് അധികൃതരോട് അഭ്യര്‍ഥിച്ചു. സ്വിസ് ബാങ്കുകളില്‍ കള്ളപ്പണമുള്ളവരുടെ വിശദാംശങ്ങള്‍ നികുതി മന്ത്രാലയം അന്വേഷിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് ഇതും.
പ്രണിത്കുമാറിന്റെയും മകന്റെയും പേര് എച്ച്എസ്ബിസിയില്‍ നിന്ന് ചോര്‍ന്നുലഭിച്ച രേഖകളിലാണ് ഉണ്ടായിരുന്നത്.നിരവധി ഭാരതീയരുടെ പേരുകളാണ് അക്കൂട്ടത്തില്‍ പുറത്തുവന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: