അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു.
രാമക്ഷേത്ര മുന്നേറ്റത്തിന്റെ നായകനായിരുന്ന അശോക് സിംഗാളിന് നല്കാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലിയായിരിക്കും രാമക്ഷേത്ര നിര്‍മ്മാണമെന്നും തൊഗാഡിയ പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും. ഇവിടെ നടന്ന അശോക് സിംഗാള്‍ ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് ശേഷം സര്‍ദ്ദാര്‍ പട്ടേല്‍ എങ്ങനെയാണോ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത് അതേ മാതൃകയില്‍ തന്നെ രാമക്ഷേത്രവും നിര്‍മ്മിക്കാവുന്നതാണ്.ചടങ്ങില്‍ ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി. കോഹ്ലി, മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: