ത്വം ഗ്രാമദേവീ നഗരാധിദേവി
വനാധിദേവീ ഗൃഹദേവതാ ച
സംപൂജ്യതേ ഭക്തജനൈശ്ച യാ യാ
സാ സാ ത്വമേവാസി മഹാനുഭാവേ!
ഭക്തജനങ്ങളില്‍നിന്ന് പൂജ സ്വീകരിക്കുന്ന എല്ലാ മൂര്‍ത്തികളും മൂല പ്രകൃതിയുടെ പല രൂപങ്ങളാണ്. ഒരു ഗ്രാമത്തിലെ എല്ലാ കുടുംബക്കാര്‍ക്കും പൊതുവായ ആരാധനാ കേന്ദ്രമുണ്ടെങ്കില്‍ അവിടെ മൂലപ്രകൃതി ഗ്രാമദേവത. ഗ്രാമത്തിലെ ചില കുടുംബക്കാര്‍ക്കു മാത്രം ആരാധ്യനായ ക്ഷേത്രമുണ്ടാവാം. ഇതുകൂടാതെ ഓരോ കൊച്ചു കുടുംബത്തിലും ഒരു പൂജാമുറി. അഥവാ തുളസിത്തറ ഉണ്ടാവാം. ഈ കേന്ദ്രങ്ങളിലെല്ലാം ഒറ്റയ്ക്കും കൂട്ടായും ആരാധന നടക്കാം. ഈ ആരാധന സ്വീകരിക്കുന്നത് എപ്പോഴും എല്ലാ സ്ഥലത്തും മൂലപ്രകൃതി തന്നെ. ഇങ്ങനെ നഗരവാസികള്‍ക്ക് നഗരദേവതയായും മൂലപ്രകൃതിവര്ത്തിക്കുന്നു. ഭക്തജനങ്ങള്‍, ഭക്തിപൂര്‍വം ഏതേതു മൂര്‍ത്തികളെ ഉപാസിക്കുന്നുവോ ആ മൂര്‍ത്തികളെല്ലാം മൂലപ്രകൃതിയുടെ രൂപാന്തരങ്ങളത്രേ. മൂലപ്രകൃതി എല്ലാ സ്ഥലത്തുമുണ്ട്.
ദേവീ നാരായണീയത്തില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: