ചേര്‍ത്തല: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ 28 ന് മെറിറ്റ് ഈവനിങ് നടക്കും. ഉച്ചയ്ക്ക് രണ്ടിന് യൂണിയന് അങ്കണത്തില്‍ ചേരുന്ന സമ്മേളനം ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. കൊച്ചി സാങ്കേതിക സര്‍വകലാശാല വൈസ്ചാന്സിലര് ഡോ.ജെ. ലത സ്കോളര്‍ഷിപ്പും, എന്‍ഡോവ്മെന്റുകളും വിതരണം ചെയ്യും. എന്‍എസ്എസ് ഹെഡ് ഓഫീസ് വിദ്യാഭ്യാസ ധനസഹായ വിതരണം യൂണിയന് വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി നടത്തും. രാമായണ പാരായണ വിജയികള്‍ക്ക് വനിതാ യൂണിയന് പ്രസിഡന്റ് ജെ. സരോജിനിയമ്മയും രാമായണ പ്രശ്നോത്തരി വിജയികള്‍ക്ക് സെക്രട്ടറി എന്‍. മാധവിയമ്മയും സമ്മാനങ്ങള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: