പാപ്പിനിശ്ശേരി: സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന യുവാവിനെ ബ്രൗണ്‍ഷുഗറുമായി എക്സൈസ് സംഘം പിടികൂടി. പാറപ്രം സേട്ട് പീടികക്ക് സമീപത്തെ എസ്കെ ഹൗസില്‍ കാസിം(28)ആണ് പാപ്പിനിശ്ശേരി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളില്‍ നിന്നും 52 പൊതികളിലായി 5.4 ഗ്രാം ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ പ്രമുഖ കോളേജുകളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എഫ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ചുങ്കം സിഎസ്ഐ ചര്‍ച്ചിന് സമീപത്തു വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ എന്‍ഡിപിഎസ് കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: