കൊച്ചി: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പിലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് പാട്രണ്‍ ജോസഫ് ചാവറയുടെയും മുഖ്യവരണാധികാരി പി.ടി. എബ്രഹാമിന്റെയും നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റായി രമ്യ അഡ്വര്‍ടൈസിംഗ് മാനേജിംഗ് പാര്‍ട്ണര്‍ പി. സുന്ദര്കുമാറിനെയും ജനറല്‍ സെക്രട്ടറിയായി മൈത്രി അഡ്വര്‍ടൈസിംഗ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) രാജുമേനോനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ജോണ്‍സ് വളപ്പില (വളപ്പില കമ്യൂണിക്കേഷന്‍സ്), രാജ്കുമാര് (2 കെ സൊലൂഷന്‍സ്), ജോസ് വള്ളൂര്‍ (യെസ്ഗോ അഡ്വര്‍ടൈസിംഗ്), ജോ.സെക്രട്ടറിമാരായി ജയചന്ദ്രന്‍നായര്‍ (ഇമേജ് ക്രിയേഷന്‍സ്), ജിഷന് ദാസ് (മീഡിയാ മാജിക്), ട്രഷററായി രാം പ്രസാദ് (കാലിക്കറ്റ് പബ്ലിസിറ്റി സര്‍വീസ്) എന്നിവരെയും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ജേക്കബ് തരകന് (ഏഷ്യ-ആഡ് അഡ്വര്‍ടൈസിംഗ്), അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി
പി.എം. കുട്ടി (ഫോക്കസ് അഡ്വര്‍ടൈസിംഗ്), അബ്രഹാം പി. വര്‍ഗീസ് (ലാല്‍ജി) (ലാല്‍ജി അഡ്വര്‍ടൈസിംഗ്), ഉസ്മാന് (ക്ലൗഡ്സ് അഡ്വര്‍ടൈസിംഗ്), ടി.കെ.സി. അഹമ്മദ് (ടികെസി അഡ്വര്‍ടൈസിംഗ്) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ടി. വിനയകുമാര്‍ (ഗൈഡ് അഡ്വര്‍ടൈസിംഗ്), പ്രസൂണ്‍ രാജഗോപാല്‍ (വിസ്ത അഡ്വര്‍ടൈസിംഗ്), ജോസണ്‍ തേറാട്ടില്‍ (കളര്‍ ഡോട്ട്സ്), മകേഷ് മരോളി (ലാവ കമ്യൂണിക്കേഷന്‍സ്), മുഹമ്മദ് ഷാ (സ്റ്റാര്‍ അഡ്വര്‍ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ്) എന്നിവരെയും തെരഞ്ഞെടുത്തു. 27, 28, 29 തീയതികളില്‍ വയനാട്ടിലെ വൈത്തിരിയില്‍ നടക്കുന്ന ആഡ്ഫെസ്റ്റില് പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: