കടുങ്ങല്ലൂര്‍: ഇനിയൊരു നിര്ഭയയൊ സൗമ്യയൊ ആവര്‍ത്തിക്കരുതെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സംസ്ഥാന തായ്ക്കൊണ്ട പരിശീലന ശിബിരം (നിര്‍ഭയ 2015) ഡിസം.19 മുതല്‍ 26 വരെ ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ വിദ്യാലയത്തില്‍ നടക്കും. ശിബിരം പ്രശസ്ത കായിക താരവും പഞ്ചഗുസ്തി ലോകചാമ്പ്യനുമായ ജോബി മാത്യു ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്.സുദര്ശന് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ വിദ്യാനികേതന്‍ സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനികളാണ് ശിബിരത്തില്‍ പങ്കെടുക്കുക. പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തി പ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തരാക്കുകയാണ് ശിബിരത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം സ്വയം പ്രതിരോധത്തിനുള്ള മാര്‍ഗങ്ങളും പരിശീലിപ്പിക്കും.
26 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സഹപ്രാന്തകാര്യവാഹ് എം.രാധാകൃഷ്ണന് സമാപനസന്ദേശം നല്‍കും. തായ്ക്കൊണ്ടയില് സെക്കന്‍ഡ് ഡാന്‍ ബ്ലാക്ക്ബെല്‍റ്റും ഇന്റര്‍നാഷണല്‍ റഫറിയുമായ ദൈത ജോളി കുറ്റിശ്ശേരിയുടെ നേതൃത്വത്തിലാണ് ശിബിരം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: പ്രൊഫ: എം.രാജേന്ദ്രന് (സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്) 9446437564, പി.ജി.സജീവ്കുമാര്‍ (സംസ്ഥാന സംഘടനാ സെക്രട്ടറി) (9946210575).
പ്രതികരിക്കാൻ ഇവിടെ എഴുതുക: