മലപ്പുറം: ജില്ലയിലെ ബിജെപിയുടെ 40 ജനപ്രതിനിധികള്‍ക്ക് ജന്മഭൂമി സ്വീകരണം നല്കി. മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് യൂണിറ്റ് മാനേജര്‍ കെ.വിപിന്‍, ആര്‍എസ്എസ് പാലക്കാട് വിഭാഗ് കാര്യവാഹ് ദാമോദരന്‍, ബിജെപി മേഖല പ്രസിഡന്റ് പി. രാഘവന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി. വി. മുരളീദരന്, ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ. ഗോപാലന്, എന്‍ടിയു സംസ്ഥാന സമിതിയംഗം വിജയന് മാസ്റ്റര്‍, ബാലഗോകുലം ജില്ലാ കാര്യദര്‍ശി ടി. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: