മുംബൈ: ഭാരതത്തിലുള്ളത് മതപരമായ അസഹിഷ്ണുതയല്ലെന്നും ലിംഗപരമായ അസഹിഷ്ണുതയാണെന്നും പ്രമുഖ എഴുത്തുകാരന് അമീഷ് ത്രിപാഠി. ഇവിടെ സ്ത്രീകള്‍ കടുത്ത അക്രമമാണ് നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ സൗദിയേക്കാള്‍ മോശമാണ് ഭാരതം.
പ്രതിവര്‍ഷം അഞ്ചു ലക്ഷം പെണ്‍ഭ്രൂണഹത്യകളാണ് ഇവിടെ നടക്കുന്നത്. അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന എഴുത്തുകാരോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ 125 കോടി ജനങ്ങളുള്ള രാജ്യത്തെപ്പറ്റി അഭിപ്രായം പറയും മുന്‍പ്, ഏതാനും സംഭവങ്ങള്‍ എടുത്തുകാട്ടും മുന്‍പ്, കണക്കുകള്‍ പരിശോധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: