ന്യൂദല്‍ഹി: ജിഎസ്ടി കാര്യത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്. സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി ജിഎസ്ടി ബില്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളോട് വീണ്ടും കൂടിയാലോചിക്കണമെന്ന അഭിപ്രായമാണ് ഇന്നലെ പ്രകടിപ്പിച്ചത്. ഇതിനകം തന്നെ സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ജിഎസ്ടി പാസാക്കണമെന്ന് കേന്ദ്രത്തോട് നിരവധി തവണ ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നിറഞ്ഞ മറുപടി.
അസഹിഷ്ണുതാ വിവാദം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു യോഗത്തില്‍ അറിയിച്ചു. ഭരണഘടനാ ദിനമായി ആഘോഷിക്കുന്ന ഇന്നും നാളെയും സഭയില്‍ സാധാരണ നടപടിക്രമങ്ങളുണ്ടാകില്ല.
തിങ്കളാഴ്ച അസഹിഷ്ണുതാ വിവാദം സഭ ചര്‍ച്ച ചെയ്യാനാണ് സാധ്യത. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന എന്‍ഡിഎ യോഗം, പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയാല്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: