മോദിക്ക് വിസ നല്‍കരുതെന്ന് പറഞ്ഞ് ഒബാമക്ക് കത്തെഴുതിയവരുടെ ലിസ്റ്റില്‍ ആദ്യത്തെ പേര് താങ്കളുടെ ആയിരുന്നിട്ടും മോദി സര്‍ക്കാര്‍ കാണിച്ചത് സഹിഷ്ണുതയാണ് 400 കോടി താങ്കളുടെ കീശയില്‍ വീണ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന ‘പി കെ’ എന്ന സിനിമയുടെ പ്രദര്‍ശനാനുമതി.ഒന്ന് ചോദിക്കട്ടെ അമീറെ, പേരിനു ക്രിസ്ത്യന്‍ മുസ്ലിം മതങ്ങളെ ഒന്ന് തൊട്ടു തലോടി ഭൂരിഭാഗവും ഹിന്ദു മതത്തെ ഫോക്കസ് ചെയ്തു താങ്കള്‍ ചെയ്ത ആ സിനിമ പകരം മറ്റു മതങ്ങളെ ഫോക്കസ് ചെയ്തു എടുത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു? റിലീസിംഗ് പോട്ടെ, ഷൂട്ടിങ്ങ് നടക്കുമായിരുന്നോ?
അത്തരത്തിലുള്ള ഒരു സിനിമക്ക് മോദി സര്‍ക്കാര്‍ അനുമതി നല്കിയിരുന്നുവെങ്കില് മോദിക്കെതിരെ ന്യൂനപക്ഷ ധ്വംസനം ആരോപിച്ചു കലാപം നടത്തുമായിരുന്നില്ലേ രാഹുലനും സോണിയയും ഒവൈസിയും ബാക്കി വേതാളങ്ങളും? ഭാരത സഹിഷ്ണുത ഇവയൊക്കെയാണ്: വിഭജിച്ചുപോയ പാകിസ്ഥാനില്‍ ഹിന്ദു നാലാംതരം പൗരന്മാരായി കഴിയുമ്പോള്‍, ഭാരതം ന്യുനപക്ഷത്തിന് പ്രത്യേക സംവരണവും നിയമ പരിരക്ഷയും നല്കി ഒന്നാംതരം പൗരന്മാരാക്കിയ സഹിഷ്ണുത. നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ നിര്‍മ്മിച്ചു കൊടുത്തതും, അമ്പലങ്ങള്‍ നശിപ്പിച്ചു നിര്‍മ്മിച്ചതുമായി ആയിരക്കണക്കിന് പള്ളികളുള്ള രാജ്യത്ത് രാമജന്മ ഭൂമിയില്‍ കാത്തുനില്ക്കുന്ന ജനതയുടെ സഹിഷ്ണുത.
രാജ്യത്തില്‍ പലയിടത്തും ന്യൂനപക്ഷം ഭൂരിപക്ഷമാകുമ്പോള്‍ നിലവിളക്കും ഉച്ചക്കഞ്ഞിയും പോലും നിരോധിക്കുമ്പോള്‍ ഹിന്ദു കാണിക്കുന്ന സഹിഷ്ണുത. ആശുപത്രി കിടക്കയില്‍ പോലും മതപരിവര്‍ത്തന ഭയം നേരിടുന്ന ജനതയുടെ സഹിഷ്ണുത. കാശ്മീരിലേക്ക് എന്നെങ്കിലും തിരിച്ചു പോകാമെന്ന പ്രതീക്ഷയില്‍ നില്ക്കുന്ന പണ്ഡിറ്റുകളുടെ സഹിഷ്ണുത.
തങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കോണ്‍ഗ്രസ് നേതാക്കളെ എന്നെങ്കിലും ശിക്ഷിക്കുമെന്ന് കരുതി ജീവിക്കുന്ന സിഖുകാരുടെ സഹിഷ്ണുത. ഇങ്ങനെ ജനിച്ചുമരിക്കുന്ന സമയംവരെ ഹിന്ദു കാണിക്കുന്ന സഹിഷ്ണുതയെപ്പറ്റി പറഞ്ഞു കൊടുക്കണം ഭാര്യയോട് അമീര്‍ ഖാന്! താങ്കളെ ഇന്നത്തെ നിലയിലാക്കിയ ഭാരതത്തില്‍ നിന്ന് നേടിയ കണക്കില്ലാത്ത പണത്തില്‍ മദിച്ചുനടക്കുന്ന താങ്കളുടെ ഭാര്യക്ക് എല്ലിനിടയില്‍ ചപ്പാത്തി കുത്തുമ്പോള്‍ തോന്നുന്ന പല വികാരങ്ങളില്‍ ഒന്നായിരിക്കാം ഈ അസഹിഷ്ണുത.
ഉണ്ണികൃഷ്ണന് മക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: