ന്യൂദല്‍ഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ദല്‍ഹി സര്‍ക്കാര്‍ നല്കിയ പത്ര പരസ്യത്തില്‍ ഗുരുതര തെറ്റ്. സംഭവം വിവാദമായതോടെ ദല്‍ഹി സര്‍ക്കാര്‍ മാപ്പ് അപോക്ഷിച്ചു.
ഭരണഘടനയുടെ ആമുഖമാണ് പരസ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ നല്കിയ പരസ്യത്തില്‍ മതനിരപേക്ഷ, സ്ഥിതിസമത്വ എന്നീ വാക്കുകള്‍ ഒഴിവാക്കിയിരുന്നു. ഇതാണ് വിവാദത്തിലേക്കും പിന്നീട് മാപ്പ് അപേക്ഷയിലേയ്ക്കും വഴിവച്ചത്.
തെറ്റ് മനപൂര്‍വ്വം വരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് വ്യക്തമാക്കി.
ഡോ. ബി.ആര്. അംബേദ്കറിന്റെ ജന്മവാര്ഷിക വര്‍ഷാചരണത്തോടനുബന്ധിച്ച് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: