ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ചൊക്ളിയില്‍ ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു

July 2, 2011

തലശ്ശേരി: ചൊക്ളിയില്‍ ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. ചൊക്ളിക്കടുത്ത മാരാംകണ്ടി സബ്സ്റ്റേഷന്‌ സമീപം തയ്യുള്ളതില്‍ മൂസയുടെ വീട്ടില്‍ നിന്നാണ്‌ ൩൨ പവണ്റ്റെ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേമുക്കാല്‍ ലക്ഷം രൂപയും കവര്‍ന്നത്‌. ഇന്നലെ രാവിലെയോടെയാണ്‌ കവര്‍ച്ച നടന്നതെന്നാണ്‌ അനുമാനിക്കുന്നത്‌. വീടിണ്റ്റെ പിന്‍ഭാഗത്തെ ഗ്രിത്സ്‌ താക്കോല്‍ ഉപയോഗിച്ച്‌ തുറന്നാണ്‌ കവര്‍ച്ചാസംഘം കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരങ്ങളും പണവും കവര്‍ന്നത്‌. ഗ്രില്‍സും അലമാരയും താക്കോല്‍ ഉപയോഗിച്ചാണ്‌ തുറന്നതെന്നതില്‍ കവര്‍ച്ചയ്ക്കുപിന്നില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നു. അലമാരയില്‍ സൂക്ഷിച്ച വെള്ളിയാഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെട്ടിട്ടില്ലെന്നതിനാല്‍ കവര്‍ച്ചയ്ക്ക്‌ പിന്നില്‍ വീടുമായി അടുപ്പമുള്ളവരാണെന്ന സംശയത്തിനും കാരണമായിട്ടുണ്ട്‌. കുഞ്ഞഹമ്മദും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമാണ്‌ ഈ വീട്ടില്‍ താമസിക്കുന്നത്‌. പെരിങ്ങാടിയിലെബന്ധു വീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത്‌ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തിയപ്പോഴാണ്‌ കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്‌. ഗ്രില്‍സിണ്റ്റേയും കിടപ്പുമുറിയുടേയും വീട്ടിനകത്ത്‌ സൂക്ഷിച്ച താക്കോലുകളും നഷ്ടപ്പെട്ടിട്ടുണ്ട്‌. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ്‌ എബ്രഹാം, പാനൂറ്‍ സിഐ കെ.വി.സന്തോഷ്‌, എസ്‌ഐ യഹിയ എന്നിവരടങ്ങിയ പോലീസ്‌ സംഘവും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും വീട്ടിലെത്തി അന്വേഷണമാരംഭിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick