കുമളി: ഡ്യൂട്ടിയിലിരിക്കെ പോലീസുദ്യോഗസ്ഥനെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആക്രമിച്ചു. ഇന്നലെ രാവിലെ കുമളി പോസ്റ്റോഫീസിന് സമീപമാണ് സംഭവം. കുമളി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആല്ബിനെതിരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ റോസാപൂക്കണ്ടം കുളത്തുങ്കല്‍ മുജീബിനെതിരെ കുമളി പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ: കോടതി സമന്‍സ് അയക്കുന്നതിനായി കുമളി പോസ്റ്റോഫീലെത്തിയതായിരുന്നു ആല്ബിന്. തിരിച്ചെത്തവെ ബൈക്കിന് കുറുകെ തടസ്സമായി മുജീബിന്റെ ഓട്ടോ പാര്‍ക്ക് ചെയ്തിരുന്നു. മഫ്തിയിലായിരുന്ന പോലീസുദ്യോഗസ്ഥന് ഓട്ടോ മാറ്റുവാന്‍ ആവശ്യപ്പെട്ടങ്കിലും പിന്നീട് തര്‍ക്കമാകുകയായിരുന്നു. ഇയാളുടെ ബാഗും ഷര്‍ട്ടും ഓട്ടോ ഡ്രൈവര്‍ വലിച്ച് കീറി. കോടതിയില്‍ ഹാജരാക്കേണ്ട സമന്‍സും നശിപ്പിച്ചു. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പോലീസിനെ കയ്യേറ്റം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇതേസമയം പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് മുജീബും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: