കണ്ണൂര്‍: സഹകരണ സ്ഥാപനങ്ങള്‍ പ്രവാസി ഭാരതീയര്‍ക്ക് താങ്ങും തണലുമായി മാറണമെന്ന് മന്ത്രി കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ എന്‍ആര്‍ഐ റിലീഫ് ആന്റ് വെല്ഫേര് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സമ്പദ് വ്യവസ്ഥയില്‍ കാതലായ മാറ്റം വരുത്തിയ പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങിയ ഇത്തരം സംരംഭങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. വെല്ഫേര് സൊസൈറ്റി എന്ന രീതിയില്‍ ഈ സ്ഥാപനം സമൂഹത്തിലെ സമസ്ത മേഖലകളിലും വളര്‍ന്നു പന്തലിച്ചുകൊണ്ട് ഒരു മഹാസംരംഭമാക്കി മാറ്റിയെടുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് ടി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ലോക്കറിന്റെ ഉദ്ഘാടനം സഹകരണ ജോയന്റ് രജിസ്ട്രാര്‍ കെ.സുരേന്ദ്രന് നിര്‍വഹിച്ചു. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, രവീന്ദ്രനാഥ് ചേലേരി, എം.വി.ജയരാജന്, സി.സമീര്‍, ടി.ഒ.മോഹനന്, വെള്ളോറ രാജന്, തൈക്കണ്ടി മുരളീധരന്, ഇ.ബീന, സി.സുരേഷ് എന്നിവര്‍ സംസാരിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: