പയ്യന്നൂര്‍: കിഴക്കെ കണ്ടങ്കാളി എസ്എന്‍ഡിപി ശാഖാ യോഗം പ്രസിഡണ്ട് അക്കരക്കാരന്‍ വിജയന്റെ ഉടമസ്ഥതയിലുള്ള സ്കുള് ബസ്സിന്റെ ഡോര്‍ ലോക്കിന്റെയും ഡീസല്‍ ടാങ്കിന്റെയും താക്കോല്‍ദ്വാരങ്ങള്‍ ശക്തമായ പശ ഉപയോഗിച്ച് ഉപയോഗശൂന്യമാക്കി. പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് നേരെ മുമ്പ് നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ എന്നും പ്രവര്‍ത്തന സ്വാതന്ത്ര്യം നിക്ഷേധിക്കുന്ന ഇത്തരം ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും എസ്എന്‍ഡിപി. പയ്യന്നൂര്‍ മേഖലാ കമ്മറ്റിയോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: