നാഗപ്പൂര്‍: ഓറഞ്ച് നഗരിയില്‍ ഇന്നലെ ആകെ വട്ടംചുറ്റിപ്പോയി ബാറ്റ്സ്മാന്മാര്. സ്പിന്നര്‍മാരുടെ പറുദീസയായ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് മൈതാനത്തെ കളിത്തട്ടില്‍ ഇന്നലെ മാത്രം പൊഴിഞ്ഞത് 20 വിക്കറ്റുകള്‍. ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ 79 റണ്ണിന് മടക്കിയ ഇന്ത്യയ്ക്ക് പക്ഷേ, രണ്ടാമിന്നിങ്സില്‍ അടിപതറി. 173 പുറത്ത്. ആദ്യ ഇന്നിങ്സ് ലീഡിന്റെ മികവില്‍ 310 റണ്‍സ് ലക്ഷ്യം വച്ചുനീട്ടിയ ഇന്ത്യ, എതിരാളികളുടെ രണ്ട് വിക്കറ്റ് പിഴുത് പിടിമുറുക്കി. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്ണില്‍ സന്ദര്‍ശകര്‍. ഹാഷിം അംലയും ഡീന്‍ എല്‍ഗാറും ക്രീസില്‍. സ്റ്റിയാന്‍ വാന്‍ സിലും ഇമ്രാന് താഹിറുമാണ് മടങ്ങിയത്. വിക്കറ്റുകള്‍ അശ്വിനും അമിത് മിശ്രയും പങ്കിട്ടു.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 എന്ന നിലയില്‍ തുടങ്ങിയ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവന്ന ശേഷമുള്ള ഏറ്റവും ചെറിയ സ്കോറില്‍ പുറത്തായി. ഇന്ത്യന്‍ മണ്ണില്‍ സന്ദര്‍ശകരുടെ ഏറ്റവും കുറഞ്ഞ സ്കോറുമാണിത്. 16.1 ഓവറില്‍ 32 റണ്ണിന് അഞ്ചു വിക്കറ്റെടുത്ത ആര്. അശ്വിനാണ് ദക്ഷിണാഫ്രിക്കയെ കടപുഴക്കിയത്. അശ്വിന്റെ പതിനാലാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. രവീന്ദ്ര ജഡേജ 12 ഓവറില്‍ 33ന് നാലും, അമിത് മിശ്ര ഒന്നും വിക്കറ്റെടുത്തു. 35 റണ്ണെടുത്ത ജെ.പി. ഡുമിനി ടോപ് സ്കോറര്‍.
രണ്ടാമിന്നിങ്സ് തുടങ്ങിയ ഇന്ത്യയ്ക്കും തിരിച്ചടി. 173ന് കൂടാരം കയറി ആതിഥേയര്‍. പിച്ചിന്റെ ആനുകൂല്യം പരമാവധി മുതലെടുത്ത ഇമ്രാന് താഹിര്‍ 11.3 ഓവറില്‍ 38 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. മോണി മോര്‍ക്കലിന് മൂന്നു വിക്കറ്റ്. 39 റണ്ണെടുത്ത ശിഖര്‍ ധവാന് ടോപ് സ്കോറര്‍. ചേതേശ്വര്‍ പൂജാര (31), രോഹിത് ശര്‍മ (23), വിരാട് കോഹ്ലി (16), അമിത് മിശ്ര (14) എന്നിവരും രണ്ടക്കം കണ്ടു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്സ് 215
ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സ്
ഡീന്‍ എല്‍ഗാര്‍ ബി അശ്വിന് 7, സ്റ്റിയാന്‍ വാന്‍ സില് സി രഹാനെ ബി അശ്വിന് 0, ഇമ്രാന് താഹിര്‍ ബി ജഡേജ 4, ഹാഷിം അംല സി രഹാനെ ബി അശ്വിന് 1, എ.ബി. ഡിവില്ലേഴ്സ് സി ആന്‍ഡ് ബി ജഡേജ 0, ഹാഫെ ഡ്യുപ്ലെസിസ് ബി ജഡേജ 10, ജെ.പി. ഡുമിനി എല്‍ബിഡബ്ല്യു ബി മിശ്ര 35, ഡെയ്ന്‍ വിലാസ് ബി ജഡേജ 1, സൈമണ്‍ ഹാര്‍മര്‍ ബി അശ്വിന് 13, കാഗിസോ റബഡ നോട്ടൗട്ട് 6, മോണി മോര്‍ക്കല്‍ സി ആന്‍ഡ് ബി അശ്വിന് 1, എക്സ്ട്രാസ് 1, ആകെ 33.1 ഓവറില്‍ 79ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-4, 2-9, 3-11, 4-12, 5-12, 6-35, 7-47, 8-66, 9-76, 10-79.
ബൗളിങ്: ഇഷാന്ത് ശര്‍മ 2-0-4-0, ആര്. അശ്വിന് 16.1-6-32-5, രവീന്ദ്ര ജഡേജ 12-3-33-4, അമിത് മിശ്ര 3-0-9-1.
ഇന്ത്യ രണ്ടാമിന്നിങ്സ്
എം. വിജയ് സി അംല ബി മോര്‍ക്കല്‍ 5, ശിഖര്‍ ധവാന് സി വിലാസ് ബി ഇമ്രാന് താഹിര്‍ 39, ചേതേശ്വര്‍ പൂജാര ബി ഡുമിനി 31, വിരാട് കോഹ്ലി സി ഡ്യുപ്ലെസിസ് ബി താഹിര്‍ 16, അജിങ്ക്യ രഹാനെ സി ഡുമിനി ബി താഹിര്‍ 9, രോഹിത് ശര്‍മ സി എല്‍ഗാര്‍ ബി മോര്‍ക്കല്‍ 23, വൃദ്ധിമാന്‍ സാഹ സി അംല ബി താഹിര്‍ 7, രവീന്ദ്ര ജഡേജ ബി ഹാര്‍മര്‍ 5, ആര്. അശ്വിന് എല്‍ബിഡബ്ല്യു ബി മോര്‍ക്കല്‍ 7, അമിത് മിശ്ര ബി താഹിര്‍ 14, ഇഷാന്ത് ശര്‍മ നോട്ടൗട്ട് 1, എക്സ്ട്രാസ് 16, ആകെ 46.3 ഓവറില്‍ 173ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-8, 2-52, 3-97, 4-102, 5-108, 6-122, 7-128, 8-150, 9-171, 10-173.
ബൗളിങ്: മോണി മോര്‍ക്കല്‍ 10-5-19-3, സൈമണ്‍ ഹാര്‍മര്‍ 18-3-64-1, കാഗിസോ റബഡ 5-1-15-0, ജെ.പി. ഡുമിനി 2-0-24-1, ഇമ്രാന് താഹിര്‍ 11.3-2-38-5.
ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സ്
ഡീന്‍ എല്‍ഗാര്‍ നോട്ടൗട്ട് 10, സ്റ്റിയാന്‍ വാന്‍ സില് സി രോഹിത് ബി അശ്വിന് 5, ഇമ്രാന് താഹിര്‍ എല്‍ബിഡബ്ല്യു ബി മിശ്ര 8, ഹാഷിം അംല നോട്ടൗട്ട് 3, എക്സ്ട്രാസ് 6, ആകെ 14 ഓവറില്‍ രണ്ട് വിക്കറ്റിന് 32.
വിക്കറ്റ് വീഴ്ച: 1-17, 2-29.
ബൗളിങ്: ഇഷാന്ത് ശര്‍മ 3-1-6-0, ആര്. അശ്വിന് 6-2-12-1, രവീന്ദ്ര ജഡേജ 4-2-6-0, അമിത് മിശ്ര 1-0-3-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: