പൊന്‍കുന്നം: തടിലോറിയില്‍ പെട്ടിഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവറായ യുവാവ് തത്ക്ഷണം മരിച്ചു. പാലാ മുണ്ടാങ്കല്‍ വാളിയാങ്കല്‍ ജോബി സെബാസ്റ്റിയന്(34) ആണി മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൈക കളപ്പുരയ്ക്കല്‍ ജോര്‍ജ്കുട്ടി(38)യ്ക്ക് പരിക്കേറ്റു. ജോര്‍ജ്കുട്ടിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11.45ന് പൊന്‍കുന്നം-പാലാ റോഡില്‍ കൂരാലിയിലെ ഇളങ്ങുളം വില്ലേജ് ഓഫീസിനു സമീപമായിരുന്നു അപകടം. പൂവരണിയില്‍ നിന്ന് കൂരാലിയിലേക്കു വരികയായിരുന്ന ഡിവൈന്‍ കേറ്ററിംഗ് സെന്ററിന്റെ പെട്ടിഓട്ടോറിക്ഷ പെരുമ്പാവൂവിലേക്കു റബര്‍തടി കയറ്റി പോവുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന പെട്ടിഓട്ടോറിക്ഷയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ അഗ്നിശമന സേനയും പൊന്‍കുന്നം പോലീസും നാട്ടുകാരും ചേര്‍ന്നാണു വാഹനം വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഭാര്യ: മഞ്ജു. (കയ്യൂര്‍, കാനത്തേല് കുടുംബാംഗം) മക്കള്‍: അഞ്ജല്‍, ആരോണ്‍. സംസ്കാരം ഇന്നു രാവിലെ 11ന് മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക്സ് പള്ളി. സെമിത്തേരിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: