പത്തനാപുരം: കടയില്‍ വില്പനക്കായി സൂക്ഷിച്ചിരുന്ന പാന്‍ മസാല ശേഖരം പോലീസ് പിടികൂടി. കുന്നിക്കോട് പുളിമുക്ക് നിഷാദ് മന്‍സിലില്‍ നജുമുദീന് കുഞ്ഞി(50)ന്റെ കടയില്‍ നടത്തിയ പരിശോധനയിലാണ് 250 പായ്ക്കറ്റ് പാന്‍മസാലകള്‍ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ വിളക്കുടി, പട്ടാഴി എന്നിവിടങ്ങളില്‍ നിന്ന് പാന്‍മസാല പിടികൂടിയിരുന്നു. മേഖലയില്‍ പാന്‍മസാല വില്പന തടയുന്നതിനായി പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് പറഞ്ഞു. കുന്നിക്കോട് എസ്ഐ ഉമ്മന്‍ റാവുത്തര്‍, എഎസ്ഐമാരായ ചെറിയാന്, സുരേഷ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: