കണ്ണൂര്‍: മംഗ്ളുരുവില്‍ നിന്ന് പൊള്ളാച്ചി വഴി മധുരയിലേക്ക് ട്രെയിന്‍ വരുന്നു. അടുത്ത ബജറ്റില്‍ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചേക്കും. പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചതോടെയാണ് പുതിയ ട്രെയിനിന്റെ സാധ്യതയുയര്ന്നത്. നേരത്തെ മീറ്റര്‍ ഗേജായിരുന്ന പാത ബ്രോഡ്ഗേജാക്കി മാറ്റി കഴിഞ്ഞ ആഴ്ച മുതല്‍ സര്‍വ്വീസ് പുനരാരംഭിച്ചിരുന്നു. മംഗളുരുവില്‍ നിന്ന് മധുരയിലേക്ക് പോകാന്‍ കൊല്ലം വഴി ചെങ്കോട്ടയില്‍ നിന്ന് മധുരൈയിലേക്കും അല്ലെങ്കില്‍ കോയമ്പത്തൂര്‍ സേലം വഴി മധുരൈയിലേക്കും പോകണം. മംഗളുരുവില്‍ നിന്ന് നേരിട്ട് മധുരൈയിലെത്താന് ട്രെയിനുണ്ടായിരുന്നില്ല. പാലക്കാട് നിന്ന് പൊള്ളാച്ചി വഴി മധുരയിലേക്ക് 258 കിലോമീറ്ററാണുള്ളത്. മംഗളുരുവില്‍ നിന്ന് പാലക്കാടെത്താന്‍ 351 കിലോമീറ്ററും കൂടി 609 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മംഗ്ളുരുവില്‍ നിന്ന് മധുരയിലെത്താം.
കോയമ്പത്തൂര്‍ വഴിയാണെങ്കില്‍ മംഗളുരുവില്‍ നിന്ന് 712 കിലോമീറ്റര്‍ വേണം മധുരിയലേക്ക്. മധുരയിലേക്ക് 14 മണിക്കൂറെങ്കിലും വേണം. പൊള്ളാച്ചി വഴിയാണെങ്കില്‍ മംഗളുരുവില്‍ നിന്ന് 11 മണികൂര് കൊണ്ട് മധുരയിലെത്താം. ഇന്റര്‍ സിറ്റിയാണെങ്കില്‍ ഇതിലും കുറച്ച് സമയം മതിയാവും. മധുരമീനാക്ഷി ക്ഷേത്രത്തിന് പുറമെ ശിവകാശിയിലേക്ക് പോകുന്നതിനും മലബാറിലുള്ളവര്‍ക്ക് പൊള്ളാച്ചി വഴി എളുപ്പത്തിലെത്താം. ശിവകാശിയില്‍ നിന്ന് കേരളത്തിലേക്ക് നിരവധി അച്ചടിശാലകള്‍ വഴി പ്രിന്റ് ചെയ്ത് എത്തിക്കുന്നുണ്ട്. അച്ചടി മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ പൊള്ളാച്ചി വഴി ശിവകാശിയിലെത്താം. മധുരയില്‍ നിന്ന് പാസഞ്ചര്‍ ട്രെയിനിന് നാല് മണിക്കൂര്‍ കൊണ്ട് ശിവകാശിയിലെത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: