കാരിക്കോട്: വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തോടനുബന്ധിച്ചു നടന്ന സംസ്കൃത നാടക മത്സരം ആസ്വാദകരുടെയും വിധികര്‍ത്താക്കളുടെയും പ്രശംസ പിടിച്ചുപറ്റി. പരമ്പരാഗത ശൈലിയില്‍ നിന്നു വ്യത്യസ്തമായി പുരാണ കഥാപാത്രങ്ങളെ ഉള്‍പ്പെടെ വര്ത്തമാനകാലഘട്ടവുമായി ചേര്‍ത്തു നിര്‍ത്തുന്ന തിരക്കഥകളായിരുന്നു മിക്ക നാടകങ്ങളുടെയും. വിദ്യാര്‍ത്ഥികളുടെ അഭിനയ മികവും ഭാഷാപ്രയോഗവും ഏറെ അഭിന്ദനാര്ഹമാണെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി. അതേസമയം മലയാളത്തില്‍ തയ്യാറാക്കിയ തിരക്കഥയെ സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തിയായിരുന്നു നാടകങ്ങള്‍. അതുകൊണ്ടുതന്നെ സംസ്കൃത ഭാഷാ ഘടനയും കുട്ടികള്‍ അവതരിപ്പിച്ച നാടകത്തിലെ ശൈലിയും വ്യത്യസ്തമായിരുന്നു. ഒരു പുതിയ പരീക്ഷണമെന്ന നിലയില്‍ ഈ പരിശ്രമം നല്ലതാണ് എന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: