ഭുവനേശ്വര്‍: പുരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ബോഗികള്‍ക്ക് തീ പിടിച്ച സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്ന് ഒഡിഷ പോലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഭീകര ബന്ധമുണ്ടോയെന്ന സംശയത്തിലാണ് നടപടി.
ട്രെയിന്‍ ബോഗികള്‍ക്ക് തീപിടിക്കുന്നതിന്റെ ഒരു പരമ്പരയാണ് നടക്കുന്നത്. ആദ്യം ഹൈദരാബാദ്, പിന്നെ ഗയ, കര്ഗാപൂര്. ഇതില്‍ അവസാനത്തെതാണ് പുരി. ഈ സാഹചര്യത്തിലാണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഒഡിഷ ഡിജിപി കെ.ബി. സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: