ധാക്ക: ബംഗ്ലാദേശിലെ ഷിയാ മുസ്ലീം പളളിക്കു നേരെ നടന്ന ആക്രണണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു പളളിക്കു നേരെ ആക്രമണമുണ്ടായത്. സംഭവ ശേഷം അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു ഭീകരനെ പോലീസ് വെടിവച്ച് കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാകാം പളളിക്കു നേരെയുണ്ടായ ആക്രമണമെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: