ഹോം » വാര്‍ത്ത » പ്രാദേശികം » കണ്ണൂര്‍ » 

സ്വാശ്രയം; സിപിഎം നേതൃത്വം മാപ്പുപറയണം

July 2, 2011

കണ്ണൂറ്‍: കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്‌ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയും സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളിലെ ഫീസ്‌ കുത്തനെ വര്‍ദ്ധിപ്പിച്ച്‌ സാധാരണക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം തകര്‍ക്കുകയും ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ ലോണ്‍ എന്ന കുരുക്കില്‍ അകപ്പെടുത്തുകയും ചെയ്ത സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും നടത്തുന്ന അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്ന്‌ എഐഡിവൈഒ നേതാക്കള്‍ ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശനത്തിന്‌ അമ്പതുലക്ഷം രൂപ കൊടുത്ത്‌ എന്‍.ആര്‍.ഐ സീറ്റില്‍ മക്കള്‍ക്ക്‌ പ്രവേശനം വാങ്ങുന്നവരുടെ സംഘടനയായി മാറിയിരിക്കുന്ന ഡിവൈഎഫ്‌ഐയും ലക്ഷങ്ങള്‍ വാങ്ങി വിദ്യാഭ്യാസ കച്ചവടം നടത്തുകയും സ്വാശ്രയ മെഡിക്കല്‍ പി.ജി ൫൦ ശതമാനം സീറ്റ്‌ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന സിപിഎം കേരള സമൂഹത്തോട്‌ മാപ്പുപറയണം. പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാഭ്യാസ കച്ചവടം മറച്ചുപിടിക്കാന്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കരുവാക്കി കേരളമൊട്ടാകെ ഇവര്‍ അക്രമം അഴിച്ചു വിടുകയാണ്‌. പരിയാരത്തെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ സമരം ചെയ്ത്‌ കൂത്തുപറമ്പ്‌ രക്തസാക്ഷികളെ സൃഷ്ടിച്ച ഇവര്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം സ്വാശ്രയ വിദ്യാഭ്യാസ കച്ചവടം കേരളത്തില്‍ വ്യാപകമാക്കുകയാണ്‌ ചെയ്തതെന്നും സര്‍ക്കാര്‍ ധനസഹായം സ്വീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സംസ്ഥാന പ്രസിഡണ്ട്‌ ടി.കെ.സുധീര്‍ കുമാര്‍, എന്‍.കെ.ബിജു എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick