ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച ശരണമന്ത്രം പ്രത്യേക പതിപ്പിന്റെ പ്രകാശനം ശബരിമല തിരുസന്നിധിയില്‍ നടന്നു. കൊടിമരച്ചുവട്ടില്‍ നടന്ന ചടങ്ങില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരിക്ക് ആദ്യപ്രതി നല്കി പ്രകാശനം നിര്‍വ്വഹിച്ചു.
ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അയ്യേരി സോമന്, മനുനമ്പൂതിരി, ഉണ്ണികൃഷ്ണന് നമ്പൂതിരി, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, സന്നിധാനം റിപ്പോര്‍ട്ടര്‍ എം.ആര്. അനില്‍കുമാര്‍, കാര്ത്തികേയന് ജി ചെന്നൈ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: