കോഴിക്കോട്: സനാതന ധര്‍മ പരിഷത്ത് ഏര്‍പ്പെടുത്തിയ ധര്‍മജ്യോതി പുരസ്കാരം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ക്ക്. 2500 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. സനാതന ധര്‍മ പ്രചാരണത്തില്‍ വഹിച്ച ശ്രദ്ധേയമായ സേവനം പരിഗണിച്ചാണ് ശശികല ടീച്ചര്‍ക്ക് പുരസ്കാരം നല്കാന് തീരുമാനിച്ചതെന്ന് സനാതന ധര്‍മ പരിഷത്ത് ചെയര്മാന് സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന് എന്നിവര്‍ അറിയിച്ചു.
സനാതനധര്‍മ പരിഷത്ത് ജോയിന്റ് കണ്‍വീനര്‍മാരായ ടി. വി. സുധാകരന്, കെ. രവിശങ്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഡിസംബര്‍ ഒന്നിന് വൈകിട്ട് ആറിന് കോഴിക്കോട് ശ്രീനാരായണ സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും. മഹാകവി അക്കിത്തം, പി. പരമേശ്വരന്, മിഷേല്‍ ഡാനിനോ, ഡോ. എം. ലക്ഷ്മീകുമാരി, കാരുമാത്ര വിജയന് തന്ത്രി തുടങ്ങിയവരായിരുന്നു ധര്‍മജ്യോതി പുരസ്കാരത്തിന് മുന്‍വര്‍ഷങ്ങളില്‍ അര്‍ഹരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: