ഹോം » പ്രാദേശികം » കണ്ണൂര്‍ » 

തലശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ സംഘട്ടനം; ൭ പേര്‍ക്ക്‌ പരിക്ക്

July 2, 2011

‌തലശ്ശേരി: മത്സ്യവില്‍പ്പനക്കാരും കല്ലുമ്മക്കായ വില്‍പ്പനക്കാരും തമ്മില്‍ ഇന്നലെ കാലത്ത്‌ മത്സ്യമാര്‍ക്കറ്റ്‌ പരിസരത്തുവെച്ച്‌ നടന്ന സംഘട്ടനത്തില്‍ ഏഴു പേര്‍ക്ക്‌ പരിക്കേറ്റു. കല്ലുമ്മക്കായ വില്‍പ്പനക്കാരായ ചൊക്ളിയിലെ കുന്നുമ്മല്‍ കെ.സി.ജലീല്‍(൩൫), തലായിയിലെ പ്രസ്‌ വളപ്പില്‍ പി.കെ.ഫൈസല്‍(൪൦), പൊന്ന്യത്തെ പുതിയപുരയില്‍ പി.പി.റഹീം(൫൦), പാലയാട്ടെ പണ്ടാരവളപ്പില്‍ പി.കെ.അഷറഫ്‌(൩൫), മത്സ്യവില്‍പ്പനക്കാരായ ചേറ്റംകുന്നിലെ ഖദീജ മന്‍സിലില്‍ ടി.ഷെയരെഫ്‌(൩൦), മുഴപ്പിലങ്ങാട്‌ പി.പി.ഹൌസിലെ പി.പി.നസീര്‍(൨൮), ചാലിലെ കെ.എച്ച്‌.ഹൌസിലെ പി.റിയാസ്‌(൩൯) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick