വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസി ജില്ലയിലെ 18 ഗ്രാമങ്ങള്‍ പ്രദേശത്തെ കൊക്ക കോള ഫാക്ടറിക്കെതിരെ രംഗത്ത്. പ്ലാന്റ് കുടിവെള്ളം മുട്ടിക്കുന്നുവെന്നാണ് മെഹദിഗഞ്ച് പ്രദേശത്തെ ഗ്രാമ കൗണ്‍സിലുകള്‍ ആരോപിക്കുന്നത്. കമ്പനി ഭൂഗര്‍ഭ ജലം അമിതമായി ഊറ്റുന്നു. ഇതിലൂടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു. കൃഷിയും കന്നുകാലി വളര്ത്തലുമടക്കം എല്ലാം പ്രതിസന്ധിയിലെന്നും കൗണ്‍സില്‍ ആരോപിക്കുന്നു. 1999ലാണ് പ്ലാന്റ് സ്ഥാപിതമായത്. അന്നു മുതല്‍ ഈ സ്ഥിതിയെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: