കോട്ടയം: മുതിര്‍ന്ന പൗരന്മാര്ക്ക് ബസുകളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ നിഷേധിച്ചാല്‍ കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍റ്റിഒ പ്രസാദ് എബ്രാഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇത് സംബന്ധിച്ച പരാതികള്‍ 8547639105, 0481-2560429 എന്നീ നമ്പരുകളില്‍ അറിയിക്കാം. വയോജനങ്ങളുടെ പ്രശ്നങ്ങളും അവകാശങ്ങളും പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ വി.കെ. ബീരാന്റെ നിര്‍ദ്ദേശ പ്രകാരമാണ് അടിയന്തിര നടപടി. കോട്ടയം ഗവ. റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാരില് ഏറിയപക്ഷവും ഉന്നയിച്ച പ്രശ്നം ബസില്‍ സീറ്റ് ലഭിക്കാത്തതും സീബ്ര ക്രോസിങ് മുറിച്ച് കടക്കാന്‍ നേരിടുന്ന പ്രയാസങ്ങളുമായിരുന്നു. പല ബസുകളും സീബ്രാ ക്രോസിങ്ങില്‍ തന്നെ നിര്‍ത്തിയിട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നതും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: